മുഹറഖിൽ വാഹനങ്ങൾ തകർത്ത 17-കാരൻ അറസ്റ്റിൽ; മുഖംമൂടി ധരിച്ചെത്തിയത് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മുഹറഖ് ഗവർണറേറ്റിൽ ലൈസൻസില്ലാത്ത മോട്ടോർ സൈക്കിളിലെത്തി കാർ തകർക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ ഇയാൾ നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് ഓടിച്ച് മനഃപൂർവ്വം ഒരു വാഹനത്തിൻ്റെ വശത്തെ ഗ്ലാസ് തകർക്കുകയും മറ്റ് നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവം സംബന്ധിച്ച പരാതി ലഭിച്ചയുടൻ മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
qwewewew


