ഗണിതവേഗത്തിൽ ലോകറെക്കോർഡ്; ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി മെഹ്ഫിൽ സുൽത്താന് അപൂർവ്വ നേട്ടം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മാനസിക ഗണിതത്തിൽ (Mental Arithmetic) വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ബഹ്‌റൈനിലെ പ്രവാസി ബാലൻ ലോകറെക്കോർഡ് പട്ടികയിൽ ഇടംപിടിച്ചു. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയുമായ മെഹ്ഫിൽ സുൽത്താൻ മുജീബാണ് എലൈറ്റ് വേൾഡ് റെക്കോർഡ്‌സ് (Elite World Records) സംഘടിപ്പിച്ച മത്സരത്തിൽ ഈ നേട്ടം കൈവരിച്ചത്.

രണ്ടക്ക സംഖ്യകൾ ഉൾപ്പെട്ട സങ്കലന-വ്യകലന (Addition and Subtraction) കണക്കുകൾ അതിവേഗത്തിൽ പരിഹരിച്ചാണ് മെഹ്ഫിൽ റെക്കോർഡ് കുറിച്ചത്. മൂന്ന് വരികളിലായുള്ള 57 ഗണിത പ്രശ്നങ്ങൾ വെറും മൂന്ന് മിനിറ്റിനുള്ളിൽ കൃത്യമായി പൂർത്തിയാക്കി ഈ കൊച്ചു മിടുക്കൻ വിധികർത്താക്കളെ അമ്പരപ്പിച്ചു. 2026 മാർച്ച് 15-നായിരുന്നു ഈ ചരിത്ര നേട്ടം.

ബഹ്‌റൈൻ പ്രവാസിയായ മുജീബിന്റെയും മുഫീദ മുജീബിന്റെയും മൂത്ത മകനാണ് മെഹ്ഫിൽ. തളിപ്പറമ്പ് 'മാസ്റ്റർ കിഡ്‌സ് അബാക്കസി'ലെ (Master Kids Abacus) സിന്ധു ടീച്ചർ, നാരായണൻകുട്ടി സർ, സജിത ടീച്ചർ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. മുഫ്ലിഹ് സമാൻ മുജീബ് സഹോദരനാണ്.

article-image

aswwasaswswa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed