അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണച്ച് യുഡിഎഫ്


ഷീബ വിജയൻ

ആലപ്പുഴ രാഷ്ട്രീയത്തെ ഉറ്റുനോക്കുന്ന നിർണ്ണായക നീക്കവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുകയാണ്. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരന് യുഡിഎഫ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചു. സുധാകരനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ഉടൻ പുറത്തുവരും. നേരത്തെ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ താൻ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നെങ്കിലും, യുഡിഎഫിന്റെ ഈ അപ്രതീക്ഷിത നീക്കം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കും.

article-image

asddsdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed