നുഴഞ്ഞുകയറിയ 35,838 മൈനകളെ പിടികൂടി കൂട്ടിലടച്ച് ഖത്തർ

ഷീബ വിജയൻ
ദോഹ I നുഴഞ്ഞുകയറിയ മൈനകളെ ടികൂടി കൂട്ടിലടച്ച് ഖത്തർ. വിളകൾ നശിപ്പിച്ചും, മറ്റു പക്ഷികളെ ആക്രമിച്ചും രാജ്യത്തിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമായി മാറിയ മൈനകൾക്കെതിരെ ശക്തമായ നടപടിയാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുന്നത്. പദ്ധതി ആരംഭിച്ചതിനുശേഷം ഏകദേശം 35,838 മൈനകളെ പിടികൂടിയതായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 9416 പക്ഷികളെയാണ് പിടികൂടിയത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തി കുടിയേറിയവർ, തിരിച്ചുപോകുന്നില്ലെന്നു മാത്രമല്ല, ഖത്തറിന്റെ പരിസ്ഥിതിക്കുതന്നെ മുറിവേൽപിക്കുംവിധം വളർന്നതോടെയാണ് മന്ത്രാലയം രംഗത്തിറങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചാണ് ഇവയെ പിടികൂടുന്നത്.
SASDASADS