വ്യാജപ്രചരണം: യുഎഇയിൽ 17 ഇന്ത്യക്കാരടക്കം 35 പേർ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

യുഎഇ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച 35 പേരെ യുഎഇ അധികൃതർ പിടികൂടി. ഇതിൽ 17 പേർ ഇന്ത്യക്കാരാണ്. എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ വീഡിയോകൾ വഴി രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പരിഭ്രാന്തി പടർത്തിയതാണ് ഇവർക്കെതിരെയുള്ള കുറ്റം.

മറ്റ് രാജ്യങ്ങളിലെ സൈനിക ആക്രമണങ്ങളുടെ ദൃശ്യങ്ങൾ യുഎഇയിലേതെന്ന പേരിൽ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം. ഇവർക്കെതിരെ അതിവേഗ വിചാരണയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

article-image

dsgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed