മുണ്ടക്കൈ പുനരധിവാസത്തിന് വേഗം കൂട്ടി മന്ത്രിസഭ; കൂടുതൽ കർഷകർക്ക് പെൻഷനും അനുവദിച്ചു


ശാരിക l കേരളം

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിച്ച 13 കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിൽ വീടുകൾ നിർമ്മിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതിക്കായി KIIFCON-നെ എംപ്ലോയേഴ്സ് റെപ്രസന്റേറ്റീവായും ULCCS-നെ ഇ.പി.സി കോൺട്രാക്ടറായും നിയമിച്ചു. കൂടാതെ, 2021-ന് ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകർക്ക് കൂടി 2000 രൂപ നിരക്കിൽ പെൻഷൻ അനുവദിക്കാൻ തീരുമാനമായി. ഇതിനായി 24.276 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പുതുതായി ലഭിച്ച 2,225 അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിക്കാൻ കൃഷി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വലിയങ്ങാടി അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് 7 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാനും പരിക്കേറ്റയാളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനമായിട്ടുണ്ട്. നിപ്പ ബാധിച്ചു മരിച്ച മലപ്പുറം സ്വദേശി ഡാനിഷിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും, മുതലപ്പൊഴിയിലെ മണൽ മൂടിയത് കാരണം തൊഴിൽ നഷ്ടപ്പെട്ട 2,433 മത്സ്യത്തൊഴിലാളികൾക്ക് തൊഴിലുറപ്പ് നിരക്ക് പ്രകാരമുള്ള നഷ്ടപരിഹാരവും അനുവദിച്ചു. ഇതിനായി ദുരിതാശ്വാസ നിധിയിൽ നിന്ന് ആവശ്യമായ അധിക തുക കൂടി സർക്കാർ നീക്കിവെച്ചു.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed