കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം: 2 കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
ശാരിക l കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളും അപൂർവ്വ ആഭരണങ്ങളുമാണ് നഷ്ടമായത്.
2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്ന് മനസ്സിലായത്. ആഭരണങ്ങൾ കുടുംബാംഗങ്ങൾ ആരെങ്കിലും എടുത്തതാകാം എന്ന കരുതി നടത്തിയ അന്വേഷണം ഫലം കാണാതിരുന്നതോടെയാണ് ഇപ്പോൾ പോലീസിനെ സമീപിച്ചത്. അതീവ സുരക്ഷയുള്ള കൊട്ടാരത്തിൽ നടന്ന ഈ മോഷണം പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ രാജകുടുംബം തയ്യാറായിട്ടില്ല.
sdfsf


