പശ്ചിമേഷ്യൻ സംഘർഷം: ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ് പ്രി മത്സരങ്ങൾ റദ്ദാക്കി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രി, സൗദി അറേബ്യ ഗ്രാൻഡ് പ്രി മത്സരങ്ങൾ റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചു. ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന ഈ റേസുകൾക്ക് പകരം മറ്റ് വേദികൾ പരിഗണിക്കേണ്ടതില്ലെന്നും അധികൃതർ തീരുമാനിച്ചു.

ഇതോടൊപ്പം അതേ കാലയളവിൽ നടക്കേണ്ടിയിരുന്ന ഫോർമുല 2, ഫോർമുല 3, എഫ്. വൺ അക്കാദമി ചാമ്പ്യൻഷിപ്പുകളും റദ്ദാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷനും പ്രാദേശിക സംഘാടകരുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്.

ഇതൊരു പ്രയാസകരമായ തീരുമാനമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ എടുത്ത ശരിയായ നടപടിയാണിതെന്ന് എഫ്. വൺ സി.ഇ.ഒ സ്റ്റെഫാനോ ഡൊമെനിക്കാലി പറഞ്ഞു. സഹകരിച്ച സംഘാടകർക്കും എഫ്.ഐ.എയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. സാഹചര്യം അനുകൂലമായാലുടൻ മത്സരങ്ങളുമായി തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോട്ടോർ സ്പോർട്സ് കമ്മ്യൂണിറ്റിയുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എഫ്.ഐ.എ പ്രസിഡന്റ് മുഹമ്മദ് ബിൻ സുലായം വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പങ്കാളികളുമായി ചേർന്ന് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

article-image

fdsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed