സൗദി പണ്ഡിതനെ കുത്തിക്കൊന്ന് വീട് കൊള്ളയടിച്ചു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി


ഷീബ വിജയൻ 

റിയാദ് I ഭവന ഭേദനം നടത്തി സൗദി പണ്ഡിതനെ കത്തികൊണ്ട് പലതവണ കുത്തി ക്രൂരമായി കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ ഘാതകന്റെ വധശിക്ഷ നടപ്പാക്കി. എഴുത്തുകാരനും യൂനിവേഴ്സിറ്റി പ്രഫസറും ഗവേഷകനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുൽ മാലിക് ഖാദിയെ വധിച്ച മഹ്മൂദ് അൽ മുൻതസിർ അഹ്മദ് യൂസുഫ് എന്നയാളുടെ ശിക്ഷയാണ് സംഭവമുണ്ടായി 42ാം ദിവസം നടപ്പാക്കിയത്. ഭിന്നശേഷിക്കാരൻ കൂടിയായ പ്രഫസറുടെ മുൻ പരിചയക്കാരനായിരുന്നു ഡെലിവറി ജീവനക്കാരനായ പ്രതി. കിങ് ഫഹദ് സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ വീട്ടിൽ ഭാര്യയോടൊപ്പം കഴിഞ്ഞുവരികെയാണ് 80 വയസുകാരനായ പ്രഫസർ കൊല്ലപ്പെട്ടത്.

ദമ്മാമിലെ ദഹ്റാനിലുള്ള വീട്ടിൽവെച്ച് ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സംഭവം. ഈ വീടിന് സമീപത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനെന്ന നിലയിൽ പ്രതിക്ക് പ്രഫസറെ മുൻ പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് വീട്ടിൽ പ്രഫസറും ഭാര്യയും തനിച്ചാണെന്ന് മനസിലാക്കി മോഷണ ഉദ്ദേശത്തോടെ കടന്നുകയറുകയായിരുന്നു. അപ്രതീക്ഷിതമായി വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ദമ്പതികളെ ആക്രമിച്ചു. 16 തവണയാണ് പ്രഫസറെ കുത്തിയത്. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. ഭർത്താവിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യ അദ്‌ല ബിന്ത് ഹമീദ് മർദിനിയെ മർദിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതര മുറിവേറ്റ അവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. 42 ദിവസമായി ദമ്മാമിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അതിനു ശേഷം വീട്ടിൽനിന്ന് 3,000 റിയാൽ പ്രതി മോഷ്ടിച്ചു. അന്ന് തന്നെ കിഴക്കൻ പ്രവിശ്യാ പൊലീസ് കുറ്റവാളിയെ പിടികൂടി.

article-image

DSASDFFFDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed