ഗതാഗത നിയമലംഘന പിഴയിൽ 50 ശതമാനം ഇളവ്: ആംനസ്റ്റി പദ്ധതിയുമായി സർക്കാർ


ശാരിക l കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ ആംനസ്റ്റി പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഈ ഉത്തരവിറക്കിയത്.

ഒരേ വാഹനങ്ങൾക്ക് തന്നെ നിരവധി ഇ-ചെല്ലാനുകൾ കുടിശ്ശികയുള്ളതും വലിയ തുക പിഴയായി അടയ്ക്കേണ്ടി വരുന്നതും വാഹന ഉടമകളെ വലയ്ക്കുന്നുണ്ട്. ഇത് കാരണം കോടതികളിൽ ട്രാഫിക് കേസുകൾ വൻതോതിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 30-നകം പിഴ അടച്ചുതീർക്കുന്നവർക്ക് മാത്രമായിരിക്കും തുകയുടെ പകുതി ഇളവ് അനുവദിക്കുക. ഇതോടെ പരമാവധി കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കുമെന്ന് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നു.

article-image

sfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed