കൊല്ലം പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റ് 2026 ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (KPA) സംഘടിപ്പിച്ച ഇഫ്താർ മീറ്റ് 2026 വൈവിധ്യമാർന്ന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗത്തെ പ്രമുഖരടക്കം 750-ലധികം ആളുകൾ പങ്കെടുത്തു.
sdfsdf
zfdf
കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് റമദാൻ നദ്‌വി (ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ), റവ. ഫാദർ മാത്യൂസ് ഡേവിഡ് (സി.എസ്.ഐ പാരിഷ് വികാരി) എന്നിവർ റമദാൻ സന്ദശം നൽകി. ജനറൽ കൺവീനർ നവാസ് കുണ്ടറ ആമുഖപ്രസംഗം നടത്തി. സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും രേഖപ്പെടുത്തി.
dff
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ തുടങ്ങി പ്രവാസി ലോകത്തെ നിരവധി പ്രമുഖരും വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ ആശംസകൾ അറിയിച്ചു.
കെ.പി.എ ഭാരവാഹികളും പ്രവാസിശ്രീ യൂണിറ്റ് അംഗങ്ങളും സംഗമത്തിന് നേതൃത്വം നൽകി.
gdfg


