കുവൈത്ത് വിസ പോർട്ടൽ സജീവമാക്കി; കുവൈത്ത് സന്ദർശന വിസ അപേക്ഷ ഇനി ലളിതം

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്ത് സന്ദർശനത്തിനുള്ള വിസ അപേക്ഷകൾ ഇനി എളുപ്പത്തിൽ സമർപ്പിക്കാം. ഇതിനായി ‘കുവൈത്ത് വിസ’ പോർട്ടൽ സജീവമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ്, വാണിജ്യ, കുടുംബ, സർക്കാർ സന്ദർശന വിസകൾക്ക് ഇനി ഇതു വഴി അപേക്ഷിക്കാം. അപേക്ഷാനില ട്രാക്ക് ചെയ്യാനും വിസ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ നേടാനും പോർട്ടൽ വഴി സാധിക്കും. ഒരോ വിസകൾക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണെന്നതിനാൽ അപേക്ഷകർ കുവൈത്ത് വിസ നയം കൃത്യമായി പരിശോധിച്ചശേഷം അതത് രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമപരമായ ചട്ടങ്ങളും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസി അഫയേസ് പുറപ്പെടുവിച്ച നിബന്ധനകളും പാലിച്ചായിരിക്കണം അപേക്ഷകൾ. എല്ലാ സന്ദർശന വിസകളും സുരക്ഷാ പരിശോധനക്ക് വിധേയമാണെന്നും സന്ദർശകനിൽനിന്നും സ്പോൺസറിൽനിന്നുമുള്ള ആവശ്യമായ എല്ലാ അനുബന്ധ രേഖകളും സമർപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക വിവിധ വിസകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങളുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് വിസ നയം പരിശോധിക്കുക അപേക്ഷകരുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറു മാസമെങ്കിലും സാധുത വേണം എല്ലാ രാജ്യക്കാർക്കും ഓൺലൈൻ വിസക്ക് അർഹതയില്ല, വിസയുടെ ഇനം, സമർപ്പിക്കുന്ന രേഖകൾ എന്നിവക്ക് അനുസരിച്ച് പ്രോസസിങ് സമയം വ്യത്യാസപ്പെടാം,വിസ വ്യവസ്ഥകളുടെ ലംഘനം, താമസ കാലയളവ് കഴിഞ്ഞിട്ടും തിരികെ പോകാതിരിക്കുക, സന്ദർശന വിസയിലെത്തി മറ്റു ജോലികൾ ചെയ്യുക എന്നിവ ഉണ്ടായാൽ നിയമ നടപടികൾ നേരിടേണ്ടിവരും.
ADSASAS