ഐ.വൈ.സി.സി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി) ബഹ്‌റൈൻ 13-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഹിദ്ദ്–ആറാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് നടന്ന ക്യാമ്പ് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 13 വർഷമായി "സാമൂഹിക നന്മയ്ക്ക് സമർപ്പിത യുവത്വം" എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ 20-ാമത് രക്തദാന ക്യാമ്പായിരുന്നു ഇത്. ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറർ ഷഫീക് സൈഫുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. ഹോസ്പിറ്റൽ പ്രതിനിധികൾക്ക് ചടങ്ങിൽ മൊമെന്റോ കൈമാറി.
ഹിദ്ദ്-ആറാദ് ഏരിയ പ്രസിഡന്റ് നിതിൻ ചെറിയാൻ, സെക്രട്ടറി രാജേഷ് പന്മന, ട്രഷറർ ഷെറിൻ ജോർജ്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ബെൻസി ഗനിയൂട്, റോബിൻ കോശി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ കൂടുതൽ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
hkhl


