പശ്ചിമേഷ്യൻ പ്രതിസന്ധി: കേരളീയ സമാജത്തിന്റെ ആദ്യ ചാർട്ടേഡ് വിമാനം പുറപ്പെട്ടു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ വലഞ്ഞ പ്രവാസികൾക്കായി ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കിയ ചാർട്ടേർഡ് വിമാനസേവനം ആരംഭിച്ചു. ഗൾഫ് എയറുമായി സഹകരിച്ച് ദമാം വഴി കൊച്ചിയിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാന സർവീസ് ഇന്ന് നാട്ടിലേയ്ക്ക് യാത്ര തിരിച്ചു.

article-image

പുലർച്ചെ ഒരു മണിക്ക് മനാമ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നിന്ന് യാത്രക്കാരുമായുള്ള ആദ്യ ബസ് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡ് കാലത്തിന് സമാനമായി പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികൾക്കായി സമാജം നടത്തിയ ഈ ഇടപെടൽ വലിയ ആശ്വാസമാണെന്ന് യാത്രക്കാർ പറഞ്ഞു. സമാജം ഭരണസമിതി അംഗങ്ങളും വോളണ്ടിയർമാരും യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകി.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മാർച്ച് 16, 17, 20 തീയതികളിലും കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ അവസരോചിതമായി ഇടപെട്ട സമാജം ഭരണസമിതിയോട് യാത്രക്കാർ നന്ദി രേഖപ്പെടുത്തി.

article-image

gfdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed