സൗദിക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം: പ്രത്യാക്രമണവുമായി പ്രതിരോധ സേന
പ്രദീപ് പുറവങ്കര I ബഹ്റൈൻ
റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളും മിസൈലുകളും സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. റിയാദ് മേഖലയിൽ മാത്രം നാല് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ഇന്ന് പുലർച്ചെ മുതൽ റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി 27 ഡ്രോണുകൾ തടഞ്ഞതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഇതിന് പുറമെ അൽ-ഖർജ് ഗവർണറേറ്റ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്ന് തുടർച്ചയായ ആക്രമണശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സൗദി വ്യോമപ്രതിരോധ സംവിധാനം ഇവയെല്ലാം വിജയകരമായി നേരിടുകയാണ്. തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളും സിവിലിയൻ മേഖലകളും സംരക്ഷിക്കുന്നതിൽ സൗദി സൈന്യം പുലർത്തുന്ന മികവ് ഇറാന്റെ ആക്രമണശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
gjhg


