നംഗ കൊടുമുടി നെറുകയിൽ ശൈഖ അസ്മ ആൽഥാനി

ഷീബ വിജയൻ
ദോഹ: ഖത്തറിന്‍റെ പർവതാരോഹക ശൈഖ അസ്മ ബിൻത് താനി ആൽഥാനി മറ്റൊരു നേട്ടത്തിന്‍റെകൂടി നെറുകയിൽ. പാകിസ്താനിലെ നംഗ കൊടുമുടി കീഴടക്കി നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊൻതൂവൽകൂടി ചേർത്തു അവർ. 8,126 മീറ്റർ ഉയരമുള്ള നംഗ പർവതം ലോകത്തിലെ ഉയരം കൂടിയ ഒമ്പതാമത്തെ കൊടുമുടിയാണ്. ഈ നേട്ടത്തോടെ, 8,000 മീറ്ററിലധികം ഉയരമുള്ള 14 പർവതങ്ങളിൽ ഒമ്പത് എണ്ണവും ശൈഖ അസ്മ വിജയകരമായി കീഴടക്കി. നിലവിൽ പാകിസ്താനിലുള്ള അവർ, ഗഷർബ്രം 1, ഗഷർബ്രം 2, ബ്രോഡ് പീക്ക് എന്നീ കൊടുമുടികൾ കീഴടക്കാനുള്ള ഒരുക്കത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവ പൂർത്തിയാകുന്നതോടെ ഷിഷാപാംഗ്മാ, ചോ ഒയു എന്നീ കൊടുമുടികൾ മാത്രമാണ് അവശേഷിക്കുക. 8,000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികളും കീഴടക്കി ‘എക്സ്പ്ലോഴ്സ് ഗ്രാൻഡ് സ്ലാം’ നേടുന്ന ആദ്യ വനിതയാകാനുള്ള ഒരുക്കത്തിലാണ് അവർ.
sasadads