ദോഹയുടെ ആകാശത്ത് പട്ടങ്ങളുടെ വർണ്ണവിസ്മയം; ഖത്തർ കൈറ്റ് ഫെസ്റ്റിവലിന് തുടക്കം
ഷീബ വിജയൻ
ദോഹ: ഖത്തറിലെ ശൈത്യകാല വിനോദങ്ങളിൽ പ്രധാനിയായ നാലാമത് 'ഖത്തർ കൈറ്റ് ഫെസ്റ്റിവലിന്' ഓൾഡ് ദോഹ പോർട്ടിൽ ഇന്ന് തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പ്രൊഫഷണൽ സംഘങ്ങൾ പങ്കെടുക്കുന്ന മേള ജനുവരി 24 വരെ നീണ്ടുനിൽക്കും. ഭീമൻ പട്ടങ്ങളുടെ പ്രദർശനത്തിനൊപ്പം കുടുംബങ്ങൾക്കായി നിരവധി വിനോദ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കായി പട്ടം നിർമ്മാണ വർക്ക്‌ഷോപ്പുകൾ, സൗജന്യ പത വിതരണം, കാർണിവൽ പരേഡുകൾ, സ്റ്റേജ് ഷോകൾ എന്നിവ മേളയുടെ ഭാഗമായി നടക്കും. വൈവിധ്യമാർന്ന ഭക്ഷണശാലകളും കിഡ്‌സ് സോണുകളും മേളയെ ആകർഷകമാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വൻ ജനപങ്കാളിത്തം നേടിയ മേള ഇത്തവണയും പതിനായിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
assaasdads

