ഒമാനിലേക്ക് പുകയില ഉത്പന്നങ്ങൾ‍ കടത്താൻ‍ ശ്രമം; നാല് പ്രവാസികൾ പിടിയിൽ


മസ്‍കത്ത്: ഒമാനിലേക്ക് പുകയില ഉത്പന്നങ്ങൾ‍ കടത്താൻ ശ്രമിച്ച സംഭവത്തിൽ‍ നാല് പ്രവാസികളെ കോസ്റ്റ് ഗാർ‍ഡ് പൊലീസ് അറസ്റ്റ് ചെയ്‍തു. ഇവർ‍ യാത്ര ചെയ്‍തിരുന്ന ബോട്ടിൽ‍ നിന്ന് 15,000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 

ഒമാനിലെ മുസന്ദം ഗവർ‍ണറേറ്റ് പൊലീസ് സംഘമാണ് കള്ളക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ‍ പറയുന്നു. നാല് പേർ‍ക്കുമെതിരായ നിയമ നടപടികൾ‍ പൂർ‍ത്തീകരിച്ചിട്ടുണ്ട്. 

You might also like

Most Viewed