ഇസ്രയേലിലേക്ക് നേരിട്ടുള്ള സർ‍വീസുകൾ‍ പ്രഖ്യാപിച്ച് ഗൾ‍ഫ് എയർ‍


മനാമ: ഇസ്രയേലിലെ ടെൽ‍ അവീവിലേക്ക് നേരിട്ടുള്ള സർ‍വീസുകൾ‍ പ്രഖ്യാപിച്ച് ബഹ്‌റൈൻ‍ ദേശീയ വിമാന കന്പനി ഗൾ‍ഫ് എയർ‍. സെപ്തംബർ‍ 30 മുതൽ‍ രണ്ട് പ്രതിവാര സർ‍വീസുകൾ‍ ടെൽ‍ അവീവിലേക്ക് ഉണ്ടാകുമെന്ന് ഗൾ‍ഫ് എയർ‍ വ്യക്തമാക്കി.

ചരിത്രപരമായ ബഹ്‌റൈൻ ഇസ്രയേൽ‍ ബന്ധത്തിന്റെ ഭാഗമായി ടെൽ‍ അവീവിലേക്കുള്ള റൂട്ട് ആരംഭിക്കുന്നതിൽ‍ സന്തോഷമുണ്ടെന്ന് ഗൾ‍ഫ് എയർ‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ‍ ക്യാപ്റ്റൻ വലീദ് അൽ‍ അലാവി പറഞ്ഞു. വ്യോമഗതാഗതത്തിൽ‍ ഉൾ‍പ്പെടെ ബഹ്‌റൈനും ഇസ്രയേലും തമ്മിൽ‍ കഴിഞ്ഞ വർ‍ഷം ഒപ്പുവെച്ച നിരവധി നയതന്ത്ര കരാറുകളുടെ തുടർ‍ച്ചയായാണ് വിമാന സർ‍വീസ് ആരംഭിക്കുന്നത്.

You might also like

  • Straight Forward

Most Viewed