യു.എ.ഇ-ഒമാൻ റെയിൽ റൂട്ടിൽ ചരക്ക്ട്രെയിൻ സർവിസ് യാഥാർഥ്യമാവുന്നു


ഷീബ വിജയൻ

മസ്കത്ത്: യു.എ.ഇ-ഒമാൻ റെയിൽ റൂട്ടിൽ ചരക്ക്ട്രെയിൻ സർവിസ് യാഥാർഥ്യമാവുന്നു. ഇതു സംബന്ധിച്ച കരാറിൽ ഹഫീത് റെയിൽ കമ്പനിയുമായി നോതം ലോജിസ്റ്റിക്സും എ.ഡി പോർട്സ് ഗ്രൂപ് കമ്പനിയും ഒപ്പുവെച്ചു. അബൂദബി പോർട്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് നോതം ലോജിസ്റ്റിക്സ്. അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ 2025 എക്സിബിഷന്‍റെ ഭാഗമായാണ് കരാർ യാഥാർഥ്യമായത്. കരാർ പ്രകാരം നോതം ലോജിസ്റ്റിക്സ് ഹഫീത് റെയിൽ ശൃംഖല ഉപയോഗിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിന സർവിസ് ആരംഭിക്കും. ആഴ്ചയിൽ ഏഴ് കണ്ടെയ്നർ ട്രെയ്നുകൾ ഉപയോഗിച്ചായിരിക്കും സർവിസ്. ഓരോ കണ്ടെയ്നറിനും 276 ടി.ഇ.യു ശേഷിയുണ്ടാകും. 20, 40, 45 അടി കണ്ടെയ്നറുകളാണ് സർവിസിനായി ഉപയോഗപ്പെടുത്തുക.

ജനറൽ കാർഗോ, ഭക്ഷ്യവസ്തുക്കൾ, വിവിധ ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കാർഷിക ഭക്ഷ്യവസ്തുക്കൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയായിരിക്കും ചരക്ക് ട്രെയിനുകൾ വഴി കൊണ്ടുപോകുക. ഒമാനിലെ സുഹാർ നഗരത്തെയും യു.എ.ഇയിലെ അബൂദബി എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ ശൃംഖലക്ക് 238 കിലോമീറ്ററാണ് നീളം. 300 കോടി യു.എസ് ഡോളറാണ് നിർമാണ ചെലവ്.

article-image

്ിേ്ി്ി

You might also like

  • Straight Forward

Most Viewed