തെരുവ് നായ വിഷയം; സത്യവാങ്മൂലം സമർപ്പിക്കാത്ത ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ ഹാജരാവാൻ ഉത്തരവ്
ഷീബ വിജയൻ
ന്യുഡൽഹി I തെരുവ് നായ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ ഹാജരാവണമെന്ന അസാധരണ നടപടിയുമായി സുപ്രീം കോടതി. തെലങ്കാനയും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരാണ് ഹാജരാവേണ്ടത്. നവംബർ മൂന്നിനാണ് ഹാജരാവേണ്ടത്. സംസ്ഥാനങ്ങൾ അലംഭാവം കാണിക്കുന്നുവെന്ന് ബോധ്യമായതോടെയാണ് നടപടി. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളാണ് സത്യവാങ്മൂലം നൽകാത്തത്. ഡൽഹി കോർപ്പറേഷനും ബംഗാളും തെലങ്കാനയും മാത്രമാണ് വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങളുടേയും അഭിഭാഷകർ പോലും കേസ് പരിഗണിക്കവേ ഹാജരായിരുന്നില്ല. ഇത് വലിയ അലംഭാവമാണെന്ന് പറഞ്ഞാണ് സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്.
ോ്േ്േോോ്േ്േ
