പാരമ്പര്യ വള്ളംകളി മത്സരത്തിൽ കിരീടം സ്വന്തമാക്കി ഒമാന്‍റെ ‘ ബലാറബ് ’

ഷീബ വിജയൻ
മസ്കത്ത് I പാരമ്പര്യ വള്ളംകളി മത്സരത്തിൽ കിരീടം സ്വന്തമാക്കി ഒമാന്‍റെ ‘ ബലാറബ് ’. ബഹ്റൈനിൽ നടന്ന പരമ്പരാഗത വള്ളംകളി മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയാണ് ഒമാനി ടീം മികവ് പുലർത്തിയത്. പൈതൃക പരമ്പരാഗത കായികസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന 3000 മീറ്റർ മത്സരത്തിൽ ക്യാപ്റ്റൻ ഹുസൈദ് അൽ ബഹ്‌രി നയിച്ച ഒമാനി വള്ളമായ 'ബലാറബ്' ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹമൂദ് അൽ ബഹ്‌രിയുടെ നേതൃത്വത്തിലുള്ള 'അഹദ് ഒമാൻ' മൂന്നാം സ്ഥാനവും നേടി. അബ്ദുല്ല അൽ ഹാദി ക്യാപ്റ്റനായ ബഹ്‌റൈൻ വള്ളം 'ഇസാർ 1' രണ്ടാം സ്ഥാനത്തെത്തി.
മുമ്പ് നടന്ന ശൈഖ് ഖാലിദ് ബിൻ ഹമദ് കപ്പ് റൗണ്ടിൽ ബഹ്‌റൈൻ ടീം 'സുമും' ഒന്നാം സ്ഥാനം നേടിയിരുന്നു. അതിൽ ഒമാനി ടീം 'ദഹബ്' രണ്ടാമതും 'ഇസാർ 1' മൂന്നാമതും എത്തി. ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ പാർക്കിൽ നിന്ന് യാത്രതിരിച്ച വള്ളങ്ങൾ മനാമയിലെ ബഹ്‌റൈൻ നാഷനൽ മ്യൂസിയത്തിന് എതിർവശത്തുള്ള കടൽത്തീരത്താണ് മത്സരം പൂർത്തിയാക്കിയത്.
C XCXVX