ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്; പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവാസി വർധന


ഷീബ വിജയൻ

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രാദേശിക തൊഴിൽ വിപണിയിൽ ഇന്ത്യൻ പ്രവാസികൾ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. എണ്ണത്തിൽ വർധന. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളിൽ മുന്നിൽ ഇന്ത്യക്കാർ തുടരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകളിലാണ് രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണം വ്യക്തമാക്കുന്നത്. വിദേശ തൊഴിലാളികളിൽ ഇന്ത്യൻ തൊഴിലാളികളുടെ ആധിപത്യം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

റിപ്പോർട്ടു പ്രകാരം കുവൈത്തിലെ തൊഴിൽ വിപണിയിൽ 5.78 ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്നു. ഗാർഹിക തൊഴിലാളികൾ ഒഴികെ കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 22 ലക്ഷത്തിലധികമാണ്. ഇതിൽ 17.8 ലക്ഷം പ്രവാസികളും 4.48 ലക്ഷം സ്വദേശി പൗരന്മാരുമാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 4,300 ത്തിലധികം വർധിച്ചു. 4.69 ലക്ഷം തൊഴിലാളികളുമായി ഈജിപ്തുകാർ രണ്ടാമതും, 4.48 ലക്ഷം തൊഴിലാളികളുമായി കുവൈത്ത് പൗരന്മാർ മൂന്നാമതുമാണ്. 2025 ലെ ആദ്യ പകുതിയിൽ മാത്രം 15,500 ത്തിലധികം തൊഴിലാളികളുടെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും പ്രവാസി തൊഴിലാളികളാണ്. അതേസമയം, സ്വദേശി പൗരന്മാരുടെ എണ്ണം കുറഞ്ഞു. സ്വദേശി പൗരന്മാരിൽ 73 ശതമാനത്തിലധികം പേർ സർക്കാർ മേഖലയിലാണ് ജോലി ചെയ്യുന്നത്.

article-image

DFSDFSDFSDSF

You might also like

  • Straight Forward

Most Viewed