നിരക്കുകൾ കൃത്യമായി പാലിക്കണം; ടാക്സി ആപ് ഓപറേറ്റർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ

ഷീബ വിജയൻ
മസ്കത്ത് I ടാക്സി ആപ് ഓപറേറ്റർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ ഗതാഗത-വാർത്തവിനിമയ- വിവര സാങ്കേതിക വകുപ്പ്. ടാക്‌സി സേവനങ്ങൾ നിയന്ത്രിക്കുന്ന ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകൾ നടത്തുന്ന എല്ലാ കമ്പനികൾക്കും മുന്നറിയിപ്പ് നൽകിയ ഗതാഗത-വാർത്തവിനിമയ- വിവര സാങ്കേതിക വകുപ്പ് (എം.ടി.സി.ഐ.ടി), ഔദ്യോഗികമായി നിശ്ചയിച്ച ടാക്‌സി നിരക്കുകൾ കൃത്യമായി പാലിക്കണമെന്ന് കമ്പനി ഓപറേറ്റർമാരോട് നിർദേശിച്ചു. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ നിരക്കുകളിൽ മാറ്റം വരുത്തുന്നത് നിയമലംഘനമാണെന്നും അത്തരം വിഷയങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
DSDSDES