കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം; സന്ദർശകരുടെ എണ്ണത്തിൽ വർധന

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം ആരംഭിച്ചതോടെ രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധന. അടുത്തിടെ ആരംഭിച്ച ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം വഴി ഇതുവരെ 2.35 ലക്ഷം സന്ദർശന വിസകൾ വിതരണം ചെയ്തതതായി സുരക്ഷവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിയന്ത്രണങ്ങൾ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും നിലവിൽ ‘കുവൈത്ത് വിസ’ പ്ലാറ്റ്‌ഫോം വഴി സന്ദർശന വിസക്ക് അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ ഗവര്‍ണ്ണറേറ്റിലെ ഇമിഗ്രേഷൻ വകുപ്പും ദിവസേന ഏകദേശം 1,000 സന്ദർശ വിസകൾ അംഗീകരിക്കുന്നുണ്ട്. ആറു ഗവർണറേറ്റുകളിലായി 6000 വിസകൾ ഇത്തരത്തിൽ അനുവദിക്കുന്നുണ്ട്.
AAASSASA