ഒമാന്‍ എയര്‍ ഡെപ്യൂട്ടി സി.ഇ.ഒആയി ഹമൂദ് ബിന്‍ മുസ്ബാഹ് അല്‍ അലാവി

ഷീബ വിജയൻ
മസ്കത്ത്: ഒമാന്‍ എയര്‍ ഡെപ്യൂട്ടി സി.ഇ.ഒ ആയി എന്‍ജിനീയര്‍ ഹമൂദ് ബിന്‍ മുസ്ബാഹ് അല്‍ അലാവിയെ നിയമിച്ചു. ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്‌മെന്റ് കമ്പനിയില്‍നിന്നാണ് ഹമൂദ് അല്‍ അലാവി ഒമാന്‍ എയറില്‍ ചേര്‍ന്നത്. ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്‌മെന്റ് കമ്പനിയില്‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി സേവനമനുഷ്ഠിക്കുകയും വിമാനത്താവളത്തിന്റെ പരിവര്‍ത്തന പരിപാടി ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.