ഭക്ഷ്യസുരക്ഷയിൽ സഹകരണത്തിന് ഒമാനും റഷ്യയും

ഷീബ വിജയൻ
മസ്കത്ത്: കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ബോഗ്ദാനോവുമായി കൂടിക്കാഴ്ച നടത്തി. ഇറ്റലിയിലെ റോമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 44ാമത് സെഷനിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഭക്ഷ്യസുരക്ഷ, നിക്ഷേപം എന്നീ മേഖലകളിൽ ഒമാനും റഷ്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ യോഗം വിശകലനം ചെയ്തു. കൃഷി, മത്സ്യബന്ധനം, ജലസ്രോതസ്സുകൾ എന്നീ മേഖലകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം കൈമാറുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും ചർച്ചചെയ്തു.
XZXZXZXC