സമൂഹമാധ്യമങ്ങളിലൂടെ അനാശാസ്യ പ്രചാരണം: 27 വയസ്സുകാരൻ ബഹ്‌റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുകയും ധാർമ്മിക മൂല്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും ചെയ്തതിന് 27 വയസ്സുകാരനെ ബഹ്റൈൻ സൈബർ ക്രൈംസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി, ഒരു പ്ലാറ്റ്‌ഫോമിൽ ഈ വ്യക്തി പങ്കുവെച്ച നിയമലംഘനപരമായ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതായി ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉടൻതന്നെ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ദേശീയവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കാനും ആന്റി സൈബർ ക്രൈംസ് ഡയറക്ടറേറ്റ് എല്ലാവരോടും അഭ്യർത്ഥിച്ചു. നിയമം ലംഘിക്കുകയോ ബഹ്‌റൈൻ സമൂഹത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുകയോ ചെയ്യുന്ന ഒരു ഉള്ളടക്കവും പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ പ്രചരിപ്പിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കണമെന്നും ഉപയോക്താക്കളോട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. പൊതു ക്രമം നിലനിർത്തുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഈ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

article-image

aa

You might also like

Most Viewed