പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം


ബംഗുളൂരു

ലൈംഗീകാരോപണം ഉയര്‍ന്നതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും ഹാസനില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം. ഇതുസംബന്ധിച്ച് പ്രജ്വലിന് നോട്ടീസ് അയച്ചു.ജെഡിഎസ് എംഎൽഎയും കേസിലെ രണ്ടാം പ്രതിയും പ്രജ്വലിന്‍റെ പിതാവുമായ എച്ച്.ഡി. രേവണ്ണയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ജെഡിഎസ് സിറ്റിംഗ് എംപിയും ഹാസനിലെ ലോക്‌സഭാ സ്ഥാനാർഥിയുമായ പ്രജ്വല് രേവണ്ണയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

article-image

aa

You might also like

  • Straight Forward

Most Viewed