ഗൾഫ് പ്രതിസന്ധി: വളർത്തുമൃഗങ്ങളുമായി മടങ്ങുന്ന പ്രവാസികൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം
ശാരിക I ദേശീയം
ന്യൂഡൽഹി/മനാമ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടെക്കൂട്ടാൻ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചു. നായ്ക്കളെയും പൂച്ചകളെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള കർശന നിയമങ്ങളിലാണ് കേന്ദ്ര ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി മന്ത്രാലയം മാനുഷിക പരിഗണന മുൻനിർത്തി താത്കാലിക ഇളവ് പ്രഖ്യാപിച്ചത്.
'പെറ്റ് പാസ്‌പോർട്ട്' അല്ലെങ്കിൽ വാക്സിനേഷൻ രേഖകളുള്ളവർക്ക് വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം ഉടൻ പ്രവേശന അനുമതി നൽകും. വെറ്ററിനറി സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത മൃഗങ്ങൾക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വെച്ച് തന്നെ പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിൻ നൽകാനുള്ള സൗകര്യവും ഒരുക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മൃഗങ്ങളെ മാത്രമേ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് (ക്വാറന്റൈൻ) മാറ്റുകയുള്ളൂ. അസാധാരണ സാഹചര്യം കണക്കിലെടുത്ത് 'വൺ ടൈം ഓർഡർ' വഴിയാണ് ഈ പ്രത്യേക അനുമതി നൽകുന്നത്.
dsdssasa


