ചരിത്രത്തിലാദ്യം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാൻ പ്രതിപക്ഷത്തിന്റെ നീക്കം


ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നൽകി. 'ഇന്ത്യ' സഖ്യത്തിലെ 193 എംപിമാർ ഒപ്പിട്ട സംയുക്ത നോട്ടീസാണ് ലോക്‌സഭയിലും രാജ്യസഭയിലും സമർപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് മുൻകൈയെടുത്ത ഈ നീക്കത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ലോക്‌സഭയിലെ 130 അംഗങ്ങളും രാജ്യസഭയിലെ 63 അംഗങ്ങളുമാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. ഏകപക്ഷീയമായ പെരുമാറ്റം, വോട്ടർ പട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകൾ വഴി ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കി, തിരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസ്സപ്പെടുത്തി എന്നിവയാണ് ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ.

ഭരണഘടനയുടെ 324(5) അനുഛേദം അനുസരിച്ച് സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് തുല്യമായ സങ്കീർണ്ണമായ നടപടിക്രമങ്ങളിലൂടെ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ സാധിക്കൂ. നോട്ടീസ് അംഗീകരിക്കപ്പെട്ടാൽ, ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രമുഖ നിയമവിദഗ്ധൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ സ്പീക്കറും രാജ്യസഭാ ചെയർമാനും ചേർന്ന് നിയോഗിക്കും

article-image

ASASASASASADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed