വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ


ചെന്നൈ

തമിഴ്നാട്ടില്‍ കോളജ് വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട വനിത പ്രഫസര്‍ക്ക് തടവ് ശിക്ഷ. ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളജിൽ അസിസ്റ്റന്‍റ് പ്രഫസർ ആയിരുന്ന നിർമല ദേവിയെയാണ് കോടതി ശിക്ഷിച്ചത്. 10 വ‌ർഷം തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചത്. ഇതിനു പറമെ 2,45,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ആറ് വ‌ർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed