നേപ്പാളിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: ഏഴ് ഇന്ത്യക്കാർ കൊല്ലപ്പെട്ടു


ശാരിക I ദേശീയം

കാഠ്മണ്ഡു: മധ്യ നേപ്പാളിലെ മനകാമന ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസ് 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി വൈകി ഗൂർഖ ജില്ലയിലെ ഷാഹിദ് ലഖാൻ ഗ്രാമത്തിന് സമീപമാണ് ദാരുണമായ ഈ അപകടം നടന്നത്.

മരിച്ചവരിൽ രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. മുത്തുകുമാർ (58), അനമാലിക് (58), മീനാക്ഷി (59), ശിവഗാമി (53), വിജയാൽ (57), മീന (58), തമിളാർസി (60) എന്നിവരാണ് മരിച്ചതെന്ന് ഗൂർഖ ജില്ലാ ട്രാഫിക് പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഏഴ് ഇന്ത്യക്കാരെയും നേപ്പാളി സ്വദേശികളായ ഡ്രൈവറെയും സഹായിയെയും അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കാഠ്മണ്ഡുവിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള മലമ്പ്രദേശത്തെ ഹെയർപിൻ വളവിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മോശം റോഡുകളും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലെ പോരായ്മയുമാണ് നേപ്പാളിലെ മലയോര മേഖലകളിൽ ഇത്തരം അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു.

article-image

dfgf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed