ട്രാൻസ്‌ജെൻഡർ, ഗേ വിഭാഗങ്ങൾക്ക് രക്തദാന വിലക്ക് തുടരും; നിലപാടിലുറച്ച് കേന്ദ്രം


ശാരിക I ദേശീയം

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ഗേ പുരുഷന്മാർ, സെക്‌സ് വർക്കർമാർ എന്നിവർ രക്തം ദാനം ചെയ്യുന്നതിനെതിരെയുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 2017-ലെ മാർഗനിർദേശങ്ങൾ ഭേദഗതി ചെയ്യേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ പുനഃപരിശോധനയ്ക്ക് ശേഷമുള്ള കേന്ദ്രത്തിന്റെ തീരുമാനം.

നിലവിലെ നിരോധനം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. രക്തം സ്വീകരിക്കുന്നവരുടെയും ദാതാക്കളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന 'ശാസ്ത്രീയ തെളിവുകൾ' മുൻനിർത്തിയാണ് തീരുമാനമെന്നും കേന്ദ്രം വാദിച്ചു.

ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയും (NACO) രക്തപരിശോധനാ കൗൺസിലും രൂപീകരിച്ച വിദഗ്ധ സമിതി വിഷയം വിശദമായി പഠിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ നിലവിലെ രീതി തുടരണമെന്നാണ് സമിതിയുടെ ശുപാർശ. വിഷയത്തിൽ കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി കേസ് മാറ്റിവെച്ചു.

article-image

sfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed