സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു


ചെന്നൈ

തമിഴ്‌നാട്ടിലെ സേലത്ത് ഏർക്കാട്ടിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 56 യാത്രക്കാരുമായി യേർക്കാട് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

പതിമൂന്നാം ഹെയർപിൻ വളവിൽ ബസ് എത്തിയപ്പോൾ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മതിലിൽ ഇടിക്കുകയായിരുന്നു. ഇതിനുശേഷം ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 11-ാം ഹെയർപിൻ വളവിലാണ് ബസ് വീണത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏർക്കാട് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Straight Forward

Most Viewed