ബസിലെ മെമ്മറി കാർഡ് കാണാനില്ല; ദുരൂഹമെന്ന് യദു, അന്വേഷിക്കുമെന്ന് മന്ത്രി


തിരുവനന്തപുരം

മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി കാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മൂന്ന് കാമറകളാണ് ബസിലുണ്ടായിരുന്നത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് നഷ്ടമായതായി കണ്ടെത്തിയത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ‌ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു.

തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു. റിക്കാര്‍ഡിംഗ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനഃപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. തന്‍റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും യദു പറഞ്ഞു.

You might also like

Most Viewed