സൗജ­ന്യ റേ­ഷന്‍ തു­ടരും, 6 ജി ന­ട­പ്പി­ലാക്കും; ബി­ജെ­പി പ്ര­ക­ട­ന­പ­ത്രി­ക പു­റ­ത്ത്


ന്യൂ­ഡല്‍ഹി:

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടി­യാ­യു­ള്ള ബി­ജെ­പി­യു­ടെ പ്ര­ക­ട­ന­പ­ത്രി­ക പു­റ­ത്തി­റക്കി. മോ­ദി­യു­ടെ ഗ്യാര­ണ്ടി എ­ന്ന ആ­ശ­യ­ത്തില്‍ ഊ­ന്നി­യു­ള്ള പ്ര­ക­ട­ന­പ­ത്രി­ക­യില്‍ 14 ഭാ­ഗ­ങ്ങ­ളാ­ണു­ള്ളത്.ഒരു രാജ്യം ഒരു തെരഞ്ഞെ­ടുപ്പ്, ഏക സിവില്‍ കോഡ്, വ­നി­താ സംവ­ര­ണ നി­യമം, പുതി­യ ക്രി­മി­നല്‍ നിയ­മം എന്നി­വ ന­ട­പ്പാ­ക്കുമെന്ന് പത്രികയിൽ വാഗ്ദാനമുണ്ട്.ബുള്ള­റ്റ് ട്രെ­യി­നു­കളും കൂ­ടു­തല്‍ വ­ന്ദേ­ഭാര­ത് ട്രെ­യി­നു­കളും കൊ­ണ്ടു­വ­രും. രാ­ജ്യ­ത്ത് 6 ജി ന­ട­പ്പാ­ക്കും. എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈന്‍ വഴി നല്‍­കും. 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ നല്‍­കും. മെട്രോ റെയില്‍ ശൃംഖല വിപുലമാക്കും, അഴിമതിക്കാര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും, അന്താരാഷ്ട്ര തലത്തില്‍ രാമായണോത്സവം സംഘടിപ്പി­ക്കുമെന്നും പത്രികയിൽ പറയുന്നു.

സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷവും തുടരും. മുദ്ര ലോണ്‍ തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും. ട്രാന്‍സ്‌ജെന്‍ഡറുകളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി എം ആവാസ് യോജന വഴി വീടുകള്‍ നല്‍­കു­മെ­ന്ന് അ­ട­ക്ക­മു­ള്ള വാ­ഗ്­ദാ­ന­ങ്ങളും പ­ത്രി­ക­യി­ലു­ണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌­നാഥ് സിം­ഗ്, നിര്‍മല സീതാരാമന്‍, എസ്.ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചതെ­ന്ന് പ്ര­ധാ­ന­മന്ത്രി പ­റ­ഞ്ഞു. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയില്‍ പറയാറുള്ളൂവെന്നും മോദി അവകാശപ്പെട്ടു

article-image

aa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed