യുട്യൂബർമാരായ പങ്കാളികൾ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി


ന്യൂഡൽഹി:

യുട്യൂബർമാരായ ലിവിങ് ടുഗദർ പങ്കാളികൾ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ഹരിയാനയിലെ ബെഹദുർഗഡിലാണ് സംഭവം. 25കാരനായ ഗർവിത്, 22കാരി നന്ദിനി എന്നിവരാണ് മരിച്ചത്. ഇരുവരും യൂട്യൂബ്, ഫേസ്ബുക്ക് കണ്ടൻ്റ് ക്രിയേറ്റർമാരാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും ടീമിനൊപ്പം ഡെറാഡൂണിൽനിന്ന് ബെഹദുർഗഡിലേക്ക് എത്തിയത്.

ഡൽഹിയിൽനിന്ന് 20 കിലോമീറ്റർ മാറിയാണ് ബെഹദുർഗഡ്. ഇവിടുത്തെ റുഹീല റസിഡൻസി എന്ന അപ്പാർട്ട്മെൻ്റിലെ ഏഴാം നിലയിൽ അഞ്ചംഗ സംഘാംഗങ്ങൾക്കൊപ്പം താമസിച്ചു വരികയായിരുന്നു ഗർവിതും നന്ദിനിയും. യൂട്യൂബ്, ഫേസ്ബുക്ക് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായി ഷോർട്ട് ഫിലിം ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഇരുവർക്കും ഏറെ ആരാധകരുണ്ട്. ശനിയാഴ്ച പുലർച്ചെ ആറു മണിയോടെയാണ് ആത്മഹത്യയെന്നാണ് പോലീസ് നൽകുന്ന വിവരം. ഷൂട്ടിങ്ങിന് ശേഷം വൈകിയാണ് ഇരുവരും അപ്പാർട്ട്മെൻ്റിലെത്തിയത്. ഇതിനു പിന്നാലെ ഇവർ തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. തുടർന്ന്, ഏഴാം നിലയിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed