പാര്‍ലമെന്‍റ് പുകയാക്രമണക്കേസ്;‍ പ്രതികള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ്


പാര്‍ലമെന്‍റ് പുകയാക്രമണക്കേസില്‍ പ്രതികള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ്. ഇവരുടെ ഫണ്ടിംഗിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. അതേസമയം, കേസിലെ നാലു പ്രതികളെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പോലീസ് 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. സംഭവത്തിന്‍റെ മുഖ്യ സൂത്രധാരൻ ബിഹാർ സ്വദേശി ലളിത് ഝായെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിന് പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝായെന്നും പോലീസ് വ്യക്തമാക്കി. 

ലളിത് ഝാ താമസിച്ചിരുന്നത് കോൽക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എല്ലാവരും പാർലമെന്‍റിന് അകത്ത് കയറണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പാസ് ലഭിച്ചത് രണ്ട് പേർക്ക് മാത്രമാണ്. സാഗർ ശർമ, മനോരഞ്ജൻ ഡി എന്നിവരാണ് സന്ദർശ ഗാലറിയിൽ നിന്ന് സീറോ അവറിൽ ലോക്‌സഭാ ചേമ്പറിലേക്ക് ചാടിയത്. തുടർന്ന് മഞ്ഞ നിറത്തിലുള്ള വാതക ക്യാൻ സ്പ്രേ ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചില എംപിമാർ ചേർന്നാണ് ഇവരെ കീഴടക്കിയത്. മറ്റ് രണ്ട് പ്രതികളായ അമോൽ ഷിൻഡെയും നീലം ദേവിയും പാർലമെന്‍റിന് പുറത്ത് നിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയും അതേ മഞ്ഞ നിറത്തിലുള്ള വാതക ക്യാനുകൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.

article-image

asfaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed