തേവലക്കരയില്‍ വയോധികയെ മര്‍ദിച്ച മരുമകള്‍ അറസ്റ്റിൽ

തേവലക്കരയില്‍ വയോധികയെ മര്‍ദിച്ച മരുമകള്‍ അറസ്റ്റില്‍. ഹയര്‍സെക്കന്‍ഡറി അധ്യാപികയായ മഞ്ജു മോള്‍ തോമസ് ആണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഒരു വര്‍ഷം മുന്‍പ് നടന്ന മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. കസേരയിൽ ഇരിക്കുന്ന 80കാരിയായ വയോധികയെ മരുമകൾ തള്ളി തള്ളി താഴെയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലാണ് ആദ്യം വ്യാപകമായി പ്രചരിച്ചത്.
വൃദ്ധയെ യുവതി വീടിനുള്ളിൽ വച്ച് മര്‍ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും വീഡിയോയില്‍ കാണാം. നിലത്ത് കിടന്ന വയോധിക എഴുന്നേൽ സാധിക്കാതെ നിലത്തിരുന്നു. ഇതിനിടെ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയും തന്‍റെ ഫോണെടുത്ത് കാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. വൃദ്ധയെ കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയും വീഡിയോയിൽ കാണാം. വീഡിയോ പകർത്തിയത് സമീപത്തുണ്ടായിരുന്ന പുരുഷനാണ്.
്ിു