ബംഗാൾ‍ ഉൾ‍ക്കടലിൽ‍ രൂപപ്പെട്ട മിഗ്ജാമ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച തീരം തൊടും


തെക്ക് പടിഞ്ഞാറന്‍ ബംഗാൾ‍ ഉൾ‍ക്കടലിൽ‍ രൂപപ്പെട്ട അതി തീവ്ര ന്യൂന മർ‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മ്യാന്‍മർ‍ നിർ‍ദ്ദേശിച്ച മിഗ്ജാമ് ( MICHAUNG ) എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. ഈ വർ‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. തിങ്കളാഴ്ച രാവിലെയോടെ തെക്കന്‍ ആന്ധ്രാ പ്രദേശ് / വടക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ് തുടർ‍ന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സാമാന്തരമായി സഞ്ചരിച്ചു ഡിസംബർ‍ 5ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ‍മണിക്കൂറിൽ‍ പരമാവധി 100 കിലോമീറ്റർ‍ വരെ വേഗതയിൽ‍ കരയിൽ‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. 

കേരളത്തിൽ‍ നേരിട്ട് ഭീഷണിയില്ല. എന്നാൽ‍ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

article-image

േ്ിേ്

You might also like

Most Viewed