മൂന്ന് സംസ്ഥാനങ്ങളിലെ കനത്ത തോൽവി; യോജിക്കാന്‍ സാധിക്കുന്ന ശക്തികളെ കോണ്‍ഗ്രസ് യോജിപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മൂന്ന് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിക്കാന്‍ സാധിക്കുന്ന ശക്തികളെ കോണ്‍ഗ്രസ് യോജിപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനാകില്ല. എന്നാല്‍ എല്ലാവരും ഒന്നിച്ച് നിന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാനാവും.
ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം. ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വര്‍ഗീയതയെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസ് വര്‍ഗീയതയ്‌ക്കൊപ്പം നിന്നു. പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
af