പാകിസ്താനിൽ ഇംറാൻ ഖാന്റെ പാർട്ടിക്ക് പുതിയ നേതാവ്


പാകിസ്താനിൽ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി തെഹ്‍രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) പുതിയ നേതാവിനെ തെരഞ്ഞെടുത്തു. ഗോഹർ അലി ഖാനെയാണ് പി.ടി.ഐയുടെ ചെയർമാനായി തെരഞ്ഞെടുത്തത്. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കുക. ഇംറാൻ ഖാൻ ജയിലിലായതിനെ തുടർന്നാണ് പി.ടി.ഐയെ നയിക്കാൻ പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. നിലവിൽ 150 ലേറെ കേസുകളാണ് ഇംറാൻ ഖാനെതിരെ ചുമത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ഇംറാൻ മത്സരിക്കുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം. ഇംറാന്റെ അഭിഭാഷകരിലൊരാളാണ് ഗോഹർ. പുതിയ ചെയർമാനായി അദ്ദേഹത്തെ നോമിനേറ്റ് ചെയ്തതും ഇംറാനാണ്. എതിരില്ലാതെയാണ് ഗോഹർ തെരഞ്ഞെടുക്കപ്പെട്ടതെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. പാർ‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ബാറ്റ്’ നിലനിർ‍ത്താന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന അന്ത്യശാസനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നൽ‍കിയതിനെ തുടർ‍ന്നാണ് നിയമനം. പാക് വോട്ടർമാർക്കിടയിൽ തെരഞ്ഞെടുപ്പ് ചിഹ്നം ഏറെ പ്രധാനപ്പെട്ടതാണ്. 

ഇംറാൻ ഖാൻ കുറ്റവിമുക്തനായാലുടൻ പാർട്ടി ചുമതലകൾ അദ്ദേഹത്തിന് കൈമാറുമെന്ന് ഗോഹർ അലി ഖാൻ അറിയിച്ചു. ഇംറാനെതിരായ നിരവധി കേസുകളിൽ ഇദ്ദേഹം ഹാജരായിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് പുതുമുഖമാണ് 45കാരനായ ഗോഹർ. തോഷഖാന കേസിൽ‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ആഗസ്റ്റ് അഞ്ചിന് അറസ്റ്റിലായത് മുതൽ‍ തടവിലാണ് ഇംറാൻ ഖാൻ.

article-image

്ിി

You might also like

Most Viewed