കുവൈറ്റിൽ തീവ്രവാദ സംഘം പിടിയിൽ; ഹിസ്ബുള്ളയുമായി ബന്ധമുള്ള 16 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

കുവൈറ്റ് സിറ്റി: രാജ്യത്തിൻ്റെ സുരക്ഷ തകർക്കാനും അസ്ഥിരത സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന തീവ്രവാദ സംഘത്തെ കുവൈറ്റ് സുരക്ഷാ ഏജൻസികൾ പിടികൂടി. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സംഘമാണ് പിടിയിലായതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതീവ ജാഗ്രതയോടെ നടത്തിയ സുരക്ഷാ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ഒടുവിലാണ് ഈ സംഘത്തെ വലയിലാക്കാൻ സാധിച്ചത്. രാജ്യത്ത് അരാജകത്വം പടർത്തുന്നതിനും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുമായിരുന്നു ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

പിടിക്കപ്പെട്ട സംഘത്തിൽ 14 കുവൈറ്റ് പൗരന്മാരും രണ്ട് ലെബനൻ സ്വദേശികളും ഉൾപ്പെടുന്നു. രാജ്യത്തിൻ്റെ പരമാധികാരത്തെ ബാധിക്കുന്ന തരത്തിലുള്ള ആസൂത്രിതമായ വിനാശകരമായ പദ്ധതികളാണ് ഇവർ തയ്യാറാക്കിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊതുസംവിധാനങ്ങളെ തകർക്കാനും രാജ്യത്തിൻ്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയുയർത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഇവരുടെ നീക്കങ്ങൾ. ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ കർശനമായി നേരിടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

article-image

fddsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed