അന്താരാഷ്ട്ര ആയുധ ഇറക്കുമതി; ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ


കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആയുധം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌ഐപിആര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യ മുന്നിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2018−22 കാലഘട്ടങ്ങളില്‍ റഷ്യന്‍ ആയുധ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ റഷ്യ കയറ്റുമതി ചെയ്ത മൊത്തം ആയുധങ്ങളുടെ 31 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. എന്നാല്‍ 2013−17 കാലത്തെ അപേക്ഷിച്ച് റഷ്യയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്ത ആയുധങ്ങളില്‍ 37 ശതമാനം കുറവ് സംഭവിച്ചിരുന്നു. ഇന്ത്യ കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഫ്രാന്‍സാണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. 

1993 മുതല്‍ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്നില്‍. പാകിസ്താനും ചൈനയുമായുള്ള ഇന്ത്യയുടെ സംഘര്‍ഷാവസ്ഥയാണ് രാജ്യത്തേക്ക് കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനുണ്ടായ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കാലയളവില്‍ പാകിസ്താന്‍ നടത്തിയ ആയുധ ഇറക്കുമതിയുടെ 77 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. ചൈനയും പാകിസ്താനും തമ്മിലുള്ള സുഹൃദ്ബന്ധമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അതേസമയം 2018−22 കാലയളവില്‍ റഷ്യ ചൈനയ്ക്ക് 23 ശതമാനം ആയുധം കൈമാറിയിട്ടുണ്ട്. 2013−17 കാലഘട്ടത്തില്‍ നിന്നും 37 ശതമാനം വര്‍ധനവാണുണ്ടായത്. 2022 ഫെബ്രുവരിയില്‍ നടന്ന റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ആയുധ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്താണ് യുക്രെയ്ന്‍. യുദ്ധത്തിന് മുമ്പ് ആയുധ ഇറക്കുമതിയില്‍ 14ആം സ്ഥാനത്തായിരുന്നു യുക്രെയ്ന്‍. ഇന്ത്യ, സൗദി അറേബ്യ, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങളെയാണ് 2018−22 കാലത്തെ ആയുധ ഇറക്കുമതിയില്‍ മികച്ച അഞ്ച് രാജ്യങ്ങളായി എസ്‌ഐപിആര്‍ഐ കണക്കാക്കിയിരിക്കുന്നത്. ആഗോള ഇറക്കുമതിയുടെ 11 ശതമാനം ഇന്ത്യയും 9.6 ശതമാനം സൗദി അറേബ്യയുമാണ്. അതേസമയം അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളാണ് ആയുധ കയറ്റുമതിയില്‍ മുന്നിലെന്നും സര്‍വേ വ്യക്തമാക്കി. 2018−22 കാലത്ത് നടന്ന ആയുധ കച്ചവടത്തിന്റെ 76 ശതമാനവും ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്. ഇതില്‍ 40 ശതമാനവുമായി അമേരിക്കയാണ് മുന്നില്‍.

article-image

dhdfh

You might also like

Most Viewed