ഊർജ സുരക്ഷയെച്ചൊല്ലി ലോക്സഭയിൽ വാക്കേറ്റം; എപ്സ്റ്റീൻ പരാമർശത്തിൽ രാഹുലിനെ തടഞ്ഞു, സഭ പിരിഞ്ഞു


ശാരിക I ദേശീയം

ന്യൂഡൽഹി: രാജ്യത്തിന്റെ ഊർജ സുരക്ഷയെ സംബന്ധിച്ച ചർച്ചകൾക്കിടെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കടുത്ത വാക്കേറ്റവും ബഹളവും. ഹോർമുസ് കടലിടുക്ക് അടച്ചതും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചൂണ്ടിക്കാട്ടി സംസാരിച്ച രാഹുൽ ഗാന്ധിയെ സ്പീക്കർ തടഞ്ഞതോടെയാണ് സഭയിൽ പ്രതിഷേധം ഇരമ്പിയത്.

ഹോർമുസ് കടലിടുക്ക് അടച്ചത് ഇന്ത്യയുടെ ഊർജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ എവിടെ നിന്ന് ഇന്ധനം വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രസംഗത്തിനിടെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന പരാമർശം രാഹുൽ വീണ്ടും ഉയർത്തിയതോടെ സ്പീക്കർ ഓം ബിർള അദ്ദേഹത്തെ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

രാജ്യത്തിന്റെ ഊർജ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി സഭയിൽ മറുപടി നൽകി. ബദൽ മാർഗങ്ങളിലൂടെ ഇന്ധനം എത്തിക്കുന്നുണ്ടെന്നും എൽ.പി.ജി ക്ഷാമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റേഷൻ കടകൾ വഴി കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്നും വ്യോമയാന ഇന്ധനം ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, 'എപ്സ്റ്റീൻ' പരാമർശങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭാ നടപടികൾ തടസ്സപ്പെടുകയും സ്പീക്കർ സഭ വൈകുന്നേരം അഞ്ച് മണി വരെ പിരിച്ചുവിടുകയും ചെയ്തു.

article-image

dsfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed