ബിജെപിയെ താഴെയിറക്കാന്‍ ഏത് പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബിജെപിയെ താഴെയിറക്കാന്‍ സന്നദ്ധരായിട്ടുള്ള ഏത് പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി യോഗത്തില്‍വച്ചായിരുന്നു ഖാര്‍ഗെയുടെ പ്രഖ്യാപനം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള സഖ്യമല്ല കോണ്‍ഗ്രസ് ഉദ്യേശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും സഖ്യത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോരാട്ടത്തിന് തയാറാകണമെന്നും ഖാര്‍ഗെ പറഞ്ഞു.
HGFGHFGHFGH