സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് പ്രമോദ് മോഹന്റെയും ആക്ടിങ് സെക്രട്ടറി സരിത വിനോജിന്റെയും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 350 ഓളം പേരാണ് പങ്കെടുത്തത്.
ഹമദ് ടൗൺ മണ്ഢലത്തിൽ നിന്നുള്ള പാർലിമെന്റ് അംഗം അബ്ദുൾ ഹക്കീം ബിൻ മുഹമ്മദ് അൽഷിനോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് അസോസിയേഷൻ പ്രസിണ്ടന്റ് നിത്യൻ തോമസ്, സാമൂഹിക പ്രവർത്തകരായ സയ്ദ് ഹനീഫ, നൈന മുഹമ്മദ് ഷാഫി , അൻവർ നിലംബൂർ, സുരേഷ് പുത്തൻവിളയിൽ, സൽമാൻ ഫാരിസ്, ഹോസ്പിറ്റൽ ഹെഡ് ഫൈസൽ ഖാൻ, മാർക്കറ്റിങ്ങ് ഹെഡ് പ്രീതം എന്നിവർ ആശംസകൾ നേർന്നു.
fghfghfgh