കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ ജീവിക്കാമെന്ന് ആരും കരുതേണ്ട: സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലാഭം ഉണ്ടാക്കാമെന്ന ചിന്തയിൽ ഒരു ചെറു വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാരെ ചുമന്നുപോകേണ്ട ബാധ്യത സര്‍ക്കാരിനില്ല. അത്തരക്കാരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ ജീവിക്കാമെന്ന് ആരും കരുതേണ്ട. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുണ്ടായാൽ നടപടിയെടുക്കാനും ബുദ്ധിമുട്ടില്ല. ഇത് എല്ലാവരും ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ നിധിയിലെ വെട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം ഉണ്ടായിരിക്കുന്നത്.
fgdfghdfgfdg