ഭൂകന്പം; ദുരന്തത്തിൽനിന്ന് കരകയറാൻ തുർക്കിക്ക് എല്ലാ സഹായവും നൽകുമെന്ന് മോദി


തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽനിന്ന് കരകയറാൻ തുർക്കിക്ക് എല്ലാ സഹായവും നൽകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

“തുർക്കിയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടതും സ്വത്തു നാശനഷ്ടങ്ങളും വേദനിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. ഇന്ത്യ തുർക്കിയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അതിനെ നേരിടാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ തയാറാണ്’− മോദി ട്വിറ്ററിൽ കുറിച്ചു.

article-image

dyf

You might also like

  • Lulu Exchange
  • Straight Forward

Most Viewed